റോഡിൽ വെച്ച് വളര്‍ത്തു നായകള്‍ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി.തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ , ആൻമരിയ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

തൃശൂര്‍: റോഡിൽ വെച്ച് വളര്‍ത്തു നായകള്‍ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി. തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ , ആൻമരിയ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോഴായിരുന്നു നായകൾ ആഷ്ലിന്‍റെയും ആൻ മരിയയെയും നേരെ പാഞ്ഞടുത്തത്.

നായ്കള്‍ പാഞ്ഞടുക്കുന്നതിന്‍റെയും ആന്‍ മരിയയെ ആക്രമിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നായ ആക്രമിച്ച പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് ഇരുവരുടെയും ആരോപണം. അതേസമയം, നായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ നായയെ കൊണ്ടുവന്നവരും ആക്രമണത്തിനിരയായവരും കൂട്ടരും തമ്മിൽ സംഘർഷമുണ്ടായെന്നാണ് പൊലീസ് വിശദീകരണം. രണ്ടു കൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നും രണ്ടിലും കേസെടുക്കുമെന്നും മണ്ണൂത്തി പൊലീസ് അറിയിച്ചു.

വളര്‍ത്തു നായകള്‍ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം:

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

YouTube video player