വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന കള്ളന്‍ കണ്ടാല്‍ മാന്യനാണ്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് ദിജില്‍ സൂരജിന്റെ സഞ്ചാരം.
കണ്ണൂര്‍: കണ്ണൂരിലെ ഓട്ടുരുളികള്‍ ഇപ്പോള്‍ തീരെ സേഫല്ല. കടകളില്‍ കയറി ഓട്ടുരുളിയുമായി മുങ്ങുന്നൊരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട് നഗരത്തില്‍. ലക്ഷങ്ങളുടെ ഉരുളി അടിച്ചുമാറ്റി മുങ്ങിയ ദിജില്‍ സൂരജിനെ പിടിക്കാന്‍ പരക്കം പായുകയാണ് പൊലീസ്. സംഭവമറിഞ്ഞ് പാഞ്ഞ് വന്നതാണ് അയല്‍ക്കാരന്‍ പ്രമോദ്. വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന കള്ളന്‍ കണ്ടാല്‍ മാന്യനാണ്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് ദിജില്‍ സൂരജിന്റെ സഞ്ചാരം. വിരുതന്‍ ആദ്യം എത്തിയത് തളാപ്പിലെ ബിജുവിന്റെ കടയിലേക്കായിരുന്നു.
ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞതിനാല്‍ ഫോണ്‍ വിളിച്ചു. ഇതിനോടകം നഗരത്തിലെ നാല് കടകളില്‍ നിന്നായി ഏഴ് ഉരുളികള്‍ ഇങ്ങനെ മോഷണം പോയിട്ടുണ്ട്. നഷ്ടം മൂന്ന് ലക്ഷത്തിനും മുകളില്‍. ഫോണും ഓഫ് ചെയ്ത് കള്ളന്‍ ജില് വിട്ടെന്നാണ് സൂചന. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നല്ലേ. ഈ ഉരുളിക്കായി എവിടെ തപ്പണം എന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് കണ്ണൂര്‍ പൊലീസ്.
