
പാലക്കാട്: പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam