കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു: അഞ്ചുപ്രതികള്‍, ഗുണ്ടാപകയെന്ന് പൊലീസ്

Published : Jan 26, 2023, 04:42 PM ISTUpdated : Jan 26, 2023, 05:31 PM IST
കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു: അഞ്ചുപ്രതികള്‍, ഗുണ്ടാപകയെന്ന് പൊലീസ്

Synopsis

മർദനത്തിൽ പരിക്കേറ്റ ലെവിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ 5 പ്രതികൾ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും ഭാര്യയെയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു.  ഭർത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിനിടിയൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇൻഫോ പാർക്ക് നടത്തിയ അന്വേഷണത്തില്‍ അടൂർ റസ്റ്റ് ഹൗസാണ് അക്രമി സംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി. 

ഇൻഫോപാർക്ക് പൊലീസ് നൽകിയ വിവരത്തിന് പിന്നാലെ അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂർ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് യുവാവ് മൊഴി നൽകി. തലയോട്ടിക്ക് അടക്കം പരിക്കേറ്റ ലിബിനിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ചിലരുമായി മർദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തർക്കത്തിന് കാരണം. 

കാറിന്‍റെ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വഴങ്ങാതിരുന്നതോടെയാണ് ലിബിനിനെ  തട്ടികൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം സ്വദേശി പ്രതീഷ്, പത്തനംതിട്ട സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി അക്ബർ ഷാ, എറണാകുളം പനമ്പള്ളി നഗറിലെ സ്വദേശികളായ സുബിഷ്, തേവര സ്വദേശി ലിജോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി പ്രതീഷ്, വധ കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണ്. മറ്റ് പ്രതികളുടെ പേരിലും കേസുകളുണ്ട്. മർദ്ദനമേറ്റ ലിബിൻ ശാസ്താംകോട്ട പൊലീസ് പരിധിയിൽ 50 കിലോ ക‌ഞ്ചാവ് കടത്തിയ കേസിൽ പിടികിട്ടാപുള്ളിയാണെന്നും ഇവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ ആദ്യം, പത്ത് ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി ഔദ്യോഗിക ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി പൊലീസ്, പരാതിക്കാരന് ആശ്വാസം
തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ സമരം തുടങ്ങി സിപിഎം, ശാന്തികവാടം പ്രവർത്തനം അവതാളത്തിൽ; സത്യ​ഗ്രഹം തുടങ്ങി