പിടിയിലായത് കഴിഞ്ഞ ദിവസം; ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തൽ, താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി

Published : Nov 11, 2024, 03:15 PM ISTUpdated : Nov 11, 2024, 03:23 PM IST
പിടിയിലായത് കഴിഞ്ഞ ദിവസം; ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തൽ, താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി

Synopsis

കാസർകോട് ബദിയടുക്ക കോബ്രജ ഹൗസിൽ ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഏഴ് കിലോ കഞ്ചാവ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ മേൽപ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 

കാസർകോട് ബദിയടുക്ക കോബ്രജ ഹൗസിൽ ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ഫറോക്ക് പൊലീസിനും ഡാൻസാഫിനും ലഭിച്ചത്. തുടർന്ന് പ്രതിയെ കുറ്റിക്കാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിൽ എത്തിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച നിലയിൽ ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വലിയതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.

Also Read: റെയിൽവേ സ്റ്റേഷനിലെത്തിയ പൊലീസ് നായ ഓടിയത് സമീപത്തെ വീട്ടിലേക്ക്; പിന്നാലെ പാഞ്ഞ് പൊലീസ്, ടെറസിൽ കഞ്ചാവുചെടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല: തലസ്ഥാന നഗരി ക്ലീൻ ആക്കാൻ നഗരസഭ; ആദ്യഘട്ടം പൂർത്തിയായി, രാത്രിയോടെ കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി വൃത്തിയാക്കും
ജില്ലാ നേതൃത്വം നൽകിയത് സാനുവിന്റെ പേര്, തവനൂരിന്റെ ചെന്താരകം ജലീൽ തന്നെ, ഇക്കുറിയും മത്സരിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം