താമരശ്ശേരിയിൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Aug 12, 2022, 10:59 AM ISTUpdated : Aug 12, 2022, 03:44 PM IST
താമരശ്ശേരിയിൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

Synopsis

രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കോഴിക്കോട് : കോഴിക്കോട്ട് നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചുതാമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജാണ് (37) മരിച്ചത്. രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ചതിൽ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ചതിൽ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. യൂറോളജി, നെഫ്രോളജി വകുപ്പുകൾക്ക് ഏകോപനത്തിൽ ഉൾപ്പടെ വീഴ്ച്ചയുണ്ടായെന്നും, നടപടി വേണമെന്നും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. അതേസമയം, രോഗി മരിച്ചത് വൃക്ക എത്താൻ വൈകിയത് കൊണ്ടല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വലിയ വിവാദമായ സംഭവത്തിലാണ് നടപടിക്ക്  ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും നടപടിക്ക് നിർദേശിക്കുന്നത്. വൃക്ക മാറ്റിവെക്കൽ വൈകി, രോഗി മരിച്ചതിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവിമാർക്കെതിരെയാണ് വീണ്ടും നടപടിക്കുള്ള ശുപാർശ. നെഫ്രോളജി മേധാവിക്കുണ്ടായത് വലിയ പിഴവാണ്. വകുപ്പു മേധാവിയെന്ന നിലയിൽ നിർണായക സമയത്ത് ചുമതലകൾ നിർവ്വഹിച്ചില്ല. ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകിയില്ല എന്നിവയാണ് കണ്ടെത്തൽ. യുദ്ധാകാലടിസ്ഥാന്തിൽ മാറ്റിവെയ്ക്കാനുള്ള വൃക്ക കൊച്ചിയിൽ നിന്നെത്തിക്കുമ്പോൾ, മെഡിക്കൽ കോളേജിൽ നടക്കേണ്ട ഒരുക്കങ്ങളുറപ്പാക്കുന്നതിൽ നെഫ്രോളജി, യൂറോളജി വകുപ്പുകൾക്ക് വീഴ്ച്ചയുണ്ടായി.  അവയവങ്ങൾ കാത്തിരിക്കുന്നവരുടെ പട്ടിക മാനദണ്ഡ പ്രകാരമല്ലെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. വൃക്കയെത്തുമ്പോൾ കോർഡിനേറ്റേഴ്സ് സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, വൃക്ക എത്താൻ വൈകിയതല്ല രോഗി മരിക്കാനുള്ള കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി