രഹസ്യ വിവരം കിട്ടിയ പൊലീസ് സംഘം പാഞ്ഞെത്തി, വീട്ടിൽ കയറി തപ്പി; പെരുമ്പളത്ത് 53കാരന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 18 കുപ്പി വിദേശ മദ്യം

Published : Aug 13, 2025, 01:42 PM IST
Liquor

Synopsis

അനധികൃതമായി വീട്ടിൽ മദ്യം സംഭരിച്ചു വിൽപ്പന നടത്തിയയാളെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. പെരുമ്പളം പഞ്ചായത്ത് ആറാം വാർഡ് തോപ്പുവെളിയിൽ പുഷ്പാംഗദൻ (53) ആണ് പിടിയിലായത്.

പൂച്ചാക്കൽ: അനധികൃതമായി വീട്ടിൽ മദ്യം സംഭരിച്ചു വിൽപ്പന നടത്തിയയാളെ കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. പെരുമ്പളം പഞ്ചായത്ത് ആറാം വാർഡ് തോപ്പുവെളിയിൽ പുഷ്പാംഗദൻ (53) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച പതിനെട്ട് കുപ്പി വിദേശ മദ്യം കണ്ടെടുത്തു. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. ഇൻസ്പെക്ടർ സബിനേഷ് ജിത്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് പ്രിവൻറീവ് ഓഫീസർ എസ്. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോസമ്മാ തോമസ്, വി. കെ. വിപിൻ, പി. ജി. ബിപിൻ, എസ്. എൻ. സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു