
തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ ചെമ്പകശേരി പാടശേഖരത്തില്‍ താറാവ് കര്‍ഷകരുടെ (Farmers) ഉറക്കം കെടുത്തിയ പെരുമ്പാമ്പ്(Python) പിടിയിലായി. പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളെ ഓരോ ദിവസവും കാണാതാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. താറാവു കര്‍ഷകരുടെ അന്വേഷണത്തില്‍ പെരുമ്പാമ്പ് താറാവിനെ വിഴുങ്ങുന്നതായി മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തയ്യല്‍ കടയുടമയും മൃഗ സ്‌നേഹിയുമായ പട്ടണക്കാട് പാറയില്‍ കുര്യന്‍ചിറ തമ്പിയാണ് കഴിഞ്ഞ ദിവസം രാവിലെ പാടത്തിനരികിലെ കുറ്റിക്കാട്ടില്‍ താറാവിനെ അകത്താക്കിയ നിലയില്‍ കിടന്ന പെരുമ്പാമ്പിനെ പിടികൂടിയത്. ഏകദേശം 30 കിലോ ഭാരവും അഞ്ചടി നീളവുമുണ്ട്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam