ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കിയും തുറക്കാൻ തീരുമാനമായി പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും.
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ (mullaperiyardam)ജലനിരപ്പ് 141 അടിയായി. രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ(shutter) തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഷട്ടർ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണണെന്ന നിർദേശം നൽകിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കിയും തുറക്കാൻ തീരുമാനമായി . ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് , അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
