തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍

Published : May 28, 2024, 04:20 PM ISTUpdated : May 28, 2024, 04:53 PM IST
തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍

Synopsis

സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്.

തൃശൂര്‍:തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പൂച്ചകളേയും നായ്ക്കുഞ്ഞുങ്ങളേയും കടത്തിയത്. മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എന്‍ പെറ്റ്സ് ഷോപ്പില്‍ കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്. മോഷ്ടിച്ച നായ് കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റ വാങ്ങുന്നതിനായി ഇവര്‍ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

ഇവര്‍ മോഷ്ടിച്ച നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും പൊലീസ് കണ്ടെടുത്തു. ഇവയെ പെറ്റ്ഷോപ്പ് ഉടമയ്ക്ക് കൈമാറി. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാനായതില്‍ സന്തോഷമുണ്ടെന്നും വളര്‍ത്തു മൃഗങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് പെറ്റ്ഷോപ്പ് ആരംഭിച്ചതെന്നും ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനെ കണ്ടെത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്