ശ്രീകോവിലിനുള്ളില്‍ കടന്ന് വെള്ളി മുഖക്കാപ്പ് കവർന്നു, നാല് ഭണ്ഡാരം കുത്തിത്തുറന്നു; മാറഞ്ചേരി ക്ഷേത്രത്തിൽ കവർച്ച

Published : Apr 14, 2026, 01:01 PM IST
temple theft

Synopsis

മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. ക്ഷേത്രത്തിന്റെ ഉത്തരത്തില്‍ ഒളിപ്പിച്ച താക്കോലെടുത്ത് ശ്രീകോവില്‍ തുറന്ന മോഷ്ടാവ്, വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. 

മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ച വെള്ളി മുഖക്കാപ്പും പൂജാസെറ്റും ഭണ്ഡാരത്തിലെ പണവുമടക്കം വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം പൂജാരി നട അടച്ചുപോയ ശേഷമാണ് സംഭവം നടന്നത്.

ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളൻ, ഉത്തരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയാണ് ശ്രീകോവില്‍ തുറന്നത്. ഭഗവാന്റെ 950 ഗ്രാം തൂക്കം വരുന്ന വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, വലുതും ചെറുതുമായ ഒമ്പത് ഓട്ടുരുളികള്‍ എന്നിവ മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ബാഗും അതിലു ണ്ടായിരുന്ന 1000 രൂപയും ചോറ്റുപാത്രവും പ്രതികള്‍ കൊണ്ടുപോയിട്ടുണ്ട്. ക്ഷേത്രമതിലില്‍ സ്ഥാപിച്ചിരുന്ന നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും കവര്‍ന്നു.

മോഷ്ടിച്ച വെള്ളി ആഭരണങ്ങള്‍ക്കു മാത്രം വിപണിയില്‍ എഴുപതിനായിരം രൂപയിലധികം വിലവരും. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ നടന്ന വിവരം ഭാരവാഹികള്‍ അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രക്കമ്മിറ്റി അംഗമായ ചുള്ളിയില്‍ ശിവന്‍ പെരുമ്പടപ്പ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞു, എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദനമേറ്റ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്
ബസ് സ്റ്റാന്‍റിൽ കയ്യാങ്കളി; കോഴിക്കോട് സ്വകാര്യ ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു, ഇരു ബസുകളും കസ്റ്റഡിയിലെടുത്ത് കസബ പൊലീസ്