ടൂറിസ്റ്റ് മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന, അതിരപ്പിള്ളിയിൽ പഴകിയ ഭക്ഷണം പിടികൂടി

Published : Jul 13, 2023, 06:40 PM IST
ടൂറിസ്റ്റ് മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന, അതിരപ്പിള്ളിയിൽ പഴകിയ ഭക്ഷണം പിടികൂടി

Synopsis

വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത രണ്ട് റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടപ്പിച്ചു. 

തൃശൂർ : വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്നിടത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത രണ്ട് റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടപ്പിച്ചു. അതിരപ്പിള്ളിവെള്ളച്ചാട്ടത്തിന് മുൻപായി പുഴയോരത്തുള്ള ഗ്രീൻ സൈറ്റ് റിസോർട്, ക്ലിറന്റ് റിസോർട്, ലാ കോസ്റ്റ റിസോർട്ട് എ ന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ ഗ്രീൻ സൈറ്റ് റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിലായിരുന്നു.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ