ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Published : Jun 30, 2026, 12:21 PM ISTUpdated : Jun 30, 2026, 12:30 PM IST
Crime News

Synopsis

ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിൻ്റെ തുടർച്ചയാണ് ആക്രമണം.

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്. കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിൻ്റെ തുടർച്ചയാണ് ആക്രമണം. കാര്‍ത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണു. ഈ സംഭവത്തിലുളള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ സ്ഥിരം ക്രിമിനുകളായ ആറ് പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, സജീവ ബോധവൽക്കരണം, തൂഫാൻ പരിശോധനയിൽ കയ്യിലെ പുസ്തകത്തിൽ നിന്ന് തൂക്കിയത് എംഡിഎംഎ
മൂന്ന് പേരും പന്തളം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥർ, ലഭിച്ചത് 14 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും; വികസന പദ്ധതികളിലെ അഴിമതിയിൽ ശിക്ഷ