
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം (Scooter Theft) പോയി. മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം (CCTV Visuals) പൊലീസ് (Kerala Police) പുറത്തുവിട്ടു. മുക്കോലയിലെ സൂപ്പർമാർക്കറ്റിൽ (Super Market) സാധനം വാങ്ങാനെത്തിയ മുല്ലൂർ സ്വദേശി ചന്ദ്രശേഖരൻറെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പർമാർക്കറ്റിന് മുൻവശത്ത് സ്കൂട്ടർ പാർക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടർ കവർന്നതാണെന്നാണ് കരുതുന്നത്.
വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു. മൂന്നംഗ സംഘത്തിൽ ഒരാളാണ് സ്കൂട്ടർ മോഷ്ടിച്ച് കടന്നതെന്നും പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam