ജഗതി പാലത്തിനരികെ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ, പൊലീസ് തടഞ്ഞപ്പോൾ ഓടി; പിന്നാലെയോടി കഞ്ചാവ് പിടികൂടി പൊലീസ്

Published : Mar 08, 2025, 01:53 AM ISTUpdated : Mar 08, 2025, 01:57 AM IST
ജഗതി പാലത്തിനരികെ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ, പൊലീസ് തടഞ്ഞപ്പോൾ ഓടി; പിന്നാലെയോടി കഞ്ചാവ് പിടികൂടി പൊലീസ്

Synopsis

തിരുവനന്തപുരത്ത് 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.  കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണി പാലക്കാട് അറസ്റ്റിലായി.

തിരുവനന്തപുരം: ജഗതിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ സ്വദേശി അഖിലാണ് പിടിയിലായത്. ജഗതി പാലത്തിന് സമീപം ട്രാഫിക് പൊലീസിന്‍റെ വാഹന പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വന്ന അഖിൽ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഇയാളെ തടഞ്ഞ് നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്‍റെ ഉള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കിള്ളിപ്പാലത്തെ ഒരു ഏജന്‍റിന് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് അഖിലിന്‍റെ മൊഴി. അഖിലിനെതിരെ പിടിച്ചുപറി അടക്കമുള്ള മറ്റ് കേസുകളും നിലവിലുണ്ട്.

അതിനിടെ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണി പാലക്കാട് പിടിയിലായി. മാവേലിക്കര ചാരുമൂട് സ്വദേശി   സഞ്ജു ആർ പിള്ള (26)യെയാണ് പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സഞ്ജു കേരളത്തിലും ബെംഗളൂരുവിലും നിരവധി മയക്കുമരുന്ന്  കേസുകളിൽ പ്രതിയാണ്. സഞ്ജു ഉൾപെടുന്ന ലഹരി ശൃംഖലയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇന്‍റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും കൊച്ചിയിലെത്തിയ പാഴ്സൽ, പരിശോധിച്ചപ്പോൾ എംഡിഎംഎ; 23കാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു