സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് കുട്ടി തെറിച്ചു വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Published : Jul 24, 2023, 06:01 PM IST
സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് കുട്ടി തെറിച്ചു വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Synopsis

പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. 

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് അപകടത്തിൽ പെട്ടത്. 

വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടർ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

'എന്റെ മോൾക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്തണം'; 11വയസ്സുകാരിയുടെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം
അതേസമയം, മം​ഗളൂരുവിൽ നിന്നാണ് മറ്റൊരു അപകട വാർത്ത. കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവാണ് വീണു മരിച്ചത്. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ശിവമോഗ സ്വദേശി ശരത് കുമാർ ( 23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. 

വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീണു മരിച്ചു -വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി