ഒന്നാം ക്ലാസുകാരനായി നാടും വീടും അരിച്ചുപെറുക്കി; ഒളിച്ചിരുന്ന കുട്ടിയെ ഒടുവിൽ കണ്ടെത്തി, നാടാകെ ആശ്വാസം

Published : Mar 17, 2025, 10:22 PM IST
ഒന്നാം ക്ലാസുകാരനായി നാടും വീടും അരിച്ചുപെറുക്കി; ഒളിച്ചിരുന്ന കുട്ടിയെ ഒടുവിൽ കണ്ടെത്തി, നാടാകെ ആശ്വാസം

Synopsis

വാതിൽ തുറന്നതും പുറത്തെ സംഭവങ്ങൾ ഒന്നുമറിയാതെ ഒളിച്ചിരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരൻ പുഞ്ചിരിയോടെ മുന്നിലേക്ക്

തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ കാണാനില്ലെന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. ഇന്ന് വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സമൂഹ മാധ്യമങ്ങളിലടക്കം കുഞ്ഞിന്‍റെ വിവരങ്ങൾ ഷെയർ ചെയ്യപ്പെട്ടു.

വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തി. ഒടുവിൽ പൊലീസിലും വിവരമറിയിച്ചു. വിഴിഞ്ഞം പൊലീസ് എത്തി നാട്ടുകാർക്കൊപ്പം തിരച്ചിൽ തുടങ്ങി. സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ വാതിലിന് മറവിൽ അനക്കം ശ്രദ്ധയിൽപെട്ടത്. നേരത്തെ തന്നെ വീട് അരിച്ചുപെറുക്കിയിരുന്നെങ്കിലും അനക്കം കേട്ട് സമീപവാസി വാതിൽ മാറ്റി നോക്കാൻ തീരുമാനിച്ചു.

വാതിൽ തുറന്നതും പുറത്തെ സംഭവങ്ങൾ ഒന്നുമറിയാതെ ഒളിച്ചിരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരൻ പുഞ്ചിരിയോടെ മുന്നിലേക്ക്. ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിച്ചതോടെ‍യാണ് എല്ലാവർക്കും ആശ്വാസമായത്. ട്യൂഷന് പോകാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. ഏതായാലും കുഞ്ഞിനെ കണ്ടതോടെ നാടാകെ ആശ്വാസം. 

കൂലിപ്പണിക്കായെത്തി, എല്ലുമുറിയെ പണിയെടുത്ത് തേഞ്ഞിപ്പലത്തെ മണ്ണ് പൊന്നാക്കി ഒഡീഷക്കാരൻ സുക്രു; മാതൃകയാണീ കൃഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ