ആട്ടിന്‍ കൂടിന് രാത്രിയിൽ അപ്രതീക്ഷിതമായി തീ പിടിച്ചു, കത്തിനശിച്ചു; രക്ഷിക്കാൻ കയറിയ ക‍ർഷകന് പരിക്ക്

Published : Apr 01, 2023, 10:43 PM ISTUpdated : Apr 03, 2023, 09:08 PM IST
ആട്ടിന്‍ കൂടിന് രാത്രിയിൽ അപ്രതീക്ഷിതമായി തീ പിടിച്ചു, കത്തിനശിച്ചു; രക്ഷിക്കാൻ കയറിയ ക‍ർഷകന് പരിക്ക്

Synopsis

രണ്ട് ആടുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ആട്ടിന്‍ കൂടിന് തീ പിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ആടിനെ രക്ഷിക്കാന്‍ കയറിയ കര്‍ഷകനും ആടിനും പൊള്ളലേറ്റു. വീയപുരം പറമ്പില്‍ അബ്ദുല്‍ സലാമിന്‍റെ ആട്ടിന്‍ തൊഴുത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കത്തിയത്. ആടുകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ അബ്ദുള്‍ സലാം കയർ അറുത്തു മാറ്റി ആടുകളെ രക്ഷിക്കുന്നതിനിടയിൽ കൈക്ക് മുറിവേറ്റു. രണ്ട് ആടുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പായിപ്പാട് മൃഗാശുപത്രിയിൽ നിന്നും ആടുകള്‍ക്ക് ചികിത്സ നൽകുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി എ ഷാനവാസ്, വില്ലേജ് ഓഫീസര്‍ ഉഷാകുമാരി, അസിഃ വില്ലേജ് ഓഫീസര്‍ സൈനുദ്ദീന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സന്ധ്യ എന്നിവര്‍ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

തൃശൂരിൽ വീട്ടിൽ ടിവി കാണവെ കത്തികാട്ടി ഭീഷണി, മോഷണം; കഴുത്തിൽ കിടന്ന മാലയും കവർന്നു, പ്രതിക്കായി തിരച്ചിൽ

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാ‍ർത്ത ചേർത്തല നഗരത്തിൽ ബേക്കറിയിൽ വലിയ തീപിടിത്തം ഉണ്ടായി എന്നതാണ്. ഇവിടുത്തെ ദേവീ ക്ഷേത്രത്തിന് മുന്നിലുള്ള നഗരസഭാ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറി കത്തി നശിക്കുകയായിരുന്നു. വ്യാഴാഴ്ച അതി രാവിലെ 3.30 ഓടെയാണ് തിപിടിത്തം ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. ഈ സമയത്ത് അതുവഴി സഞ്ചരിച്ച പത്ര ഏജന്‍റുമാർ ആണ് ആദ്യം തീ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടർന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും സ്ഥലത്തെത്തി, പിന്നാലെ അഗ്നിശമന സേനയുമെത്തി തീയണച്ചു. കടക്കുളളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കട കത്തിയത് സംബന്ധിച്ച് ചേർത്തല പൊലീസിൽ ബേക്കറി ഉടമ ദിനുമോൻ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്തായാലും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരു എന്നാണ് പൊലീസ് പറയുന്നത്.

ചേർത്തലയിൽ ബേക്കറിയിൽ തീപിടിത്തം, ഉപകരണങ്ങളെല്ലാം കത്തി നശിച്ചു; 15 ലക്ഷത്തിന്‍റെ നഷ്ടം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്