
പൊന്നാനി: സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടിയതോടെ മനോവിഷമത്തിലായ പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം(16) ആണ് ആത്മഹത്യ ചെയ്തത്.
സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ മൊബൈൽ താഴെ വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു.
തര്‍ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പ്രവാസി കീഴടങ്ങി
പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് നിഷാം. ഈ അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊന്നാനി തേക്കെപുറം പള്ളിയിൽ ഖബറടക്കി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam