48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സീൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ദില്ലി: ഡിസംബർ ഒന്നിന്ന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്സീൻ (covid vaccine) ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (mansuk mandavia). രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സർക്കാർ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 

48 ജില്ലകളിൽ 50% പേർക്ക് മാത്രമാണ് ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. അതിനാൽ വീടുകൾ തോറും പ്രചാരണം നടത്തി എല്ലാവരും വാക്സീൻ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പ്രകാരം ലഭിക്കുന്ന തുക സംസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

Scroll to load tweet…

Read Also: പെഗാസസ്: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Read Also: Mullaperiyar Dam Issue| ജലനിരപ്പ് 137.75 അടിയിൽ, മുല്ലപ്പെരിയാര്‍ മറ്റന്നാൾ തുറക്കും, കേരളം സജ്ജമെന്ന് മന്ത്രി