കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഫഹാഹീല്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ശ്രീലങ്കന്‍ യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു (strangled girlfriend). കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്‍തു (Surrendered). ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പത്താം നിലയിലാണ് കൊലപാതകം നടന്നത്. തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് 24 വയസുകാരനായ പ്രതി പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ഫഹാഹീല്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. 40 വയസുകാരിയായ ശ്രീലങ്കന്‍ സ്വദേശിനിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പല തവണ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും എന്നാല്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. 
ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി മാറ്റി. യുവാവിനെതിരെ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‍തു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.