
തിരുവനന്തപുരം: മാലിന്യവുമായി പോയ പെട്ടിഓട്ടോ ഡ്രൈവറുടെ കഴുത്തിത്തിൽ പാമ്പ് ചുറ്റി. അപ്രതീക്ഷിത സംഭവത്തിൽ പേടിച്ച ഡൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോ പോസറ്റിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശി വിഷ്‌ണുവിനാണ് (32) പരുക്കേറ്റത്. കൈയ്ക്കും ഇടുപ്പിലും തലയ്ക്കും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മാറനല്ലൂർ പഞ്ചായത്തിലെ കരിങ്ങൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്നു വിഷ്ണു. വാഹനത്തിൽ കയറ്റിയ മാലിന്യച്ചാക്കുകളിലൊന്നിൽ ഉണ്ടായിരുന്ന പാമ്പ് ഡ്രൈവറുടെ സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തുകയായിരുന്നു. സീറ്റിലൂടെ മുകളിലേക്ക് കയറി വിഷ്ണുവിന്റെ കഴുത്തിൽ ചുറ്റി. പാമ്പിനെ തട്ടിമാറ്റുന്നതിനിടെ അതിവേഗത്തിലായ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്.
വാഹനം പോസ്റ്റിലിടിച്ചതോടെ ഓട്ടോയിൽ നിന്ന് തെറിച്ചുപോയ പാമ്പിനെ ഓടിക്കൂടിയ നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കാട്ടിലേക്ക് പോയെന്ന് സമീപവാസികൾ പറയുന്നു. ഈ സമയം റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ മറ്റാർക്കും പരിക്കില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam