കോഴിക്കോട് വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡിൽ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് മരണം. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു. രാത്രി 11മണിയോടെയാണ് കലുങ്കിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ച നിലയിൽ മൂസയെ കണ്ടെത്തിയത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മൂസ ആണ് കുഴിയിൽ വീണത്. മൂസയുടെ ചെരിപ്പും കടയിൽ നിന്ന് വാങ്ങിയ ബിസ്‌ക്കറ്റ് അടക്കമുള്ള സാധനങ്ങളും കുഴിയിൽ കണ്ടെത്തി. റോഡിൽ കലുങ്ക് നിര്‍മിക്കുന്ന കരാറുകാര്‍ അപകടശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player