ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് : വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ടൂറിസ്റ്റ് വാനും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം

 വെഞ്ഞാറമൂട് ആലുന്തറ ജംഗ്ഷനിൽ ടൂറിസ്റ്റ് വാനും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വെഞ്ഞാറമൂട് സ്വദേശി നന്ദുവിന് (26) ഗുരുതരമായി പരിക്കേറ്റു. തക്കലയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നു.