'മാറാത്തത് മാറും എന്നല്ല, നാറാത്തത് നാറും'; തിരുവനന്തപുരം കോർപറേഷനിൽ ക്യാമ്പയിൻ, മാലിന്യ പ്രശ്നം രൂക്ഷമെന്ന് സോഷ്യൽ മീഡിയ

Published : Feb 08, 2026, 04:22 PM IST
thiruvananthapuram corporation waste

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ ബിജെപി ഭരണസമിതിക്കെതിരെ 'നാറാത്തത് നാറും' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടക്കുന്നു. ഇത് പ്രതിപക്ഷത്തിന്‍റെ സൈബർ ആക്രമണമാണെന്ന് ബിജെപി.

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷനെതിരെ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ. തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ, കിഴക്കേകോട്ട, സ്റ്റാച്ചു, പാളയം, കമരമന തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയെ ലക്ഷ്യമാക്കി 'നാറാത്തത് നാറും ' എന്ന ക്യാമ്പയിനാണ് നടക്കുന്നത്. പതിറ്റാണ്ടുകളായി ഇടതുമുന്നണി ഭരിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി അധികാരത്തിലെത്തിയത്.

ഇതിനുശേഷം നഗരത്തിലെ മാലിന്യ സംസ്കരണം പരാജയമാണെന്നും പലയിടത്തും മാലിന്യങ്ങൾ കൂടിക്കിടക്കുകയാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ. അതേസമയം ഇത് നേരത്തെ നിലനിൽക്കുന്ന പ്രശ്നമാണെന്നും ബിജെപിക്കെതിരെ കരുതിക്കൂട്ടിയുള്ള പ്രതിപക്ഷത്തിന്‍റെ സൈബർ ആക്രമമാണെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. 35 ദിവസം മാത്രമാണ് ബിജെപി അധികാരത്തിൽ എത്തിയിട്ട് ആകുന്നുള്ളു. ഈ 40 വർഷം തലസ്ഥാനം ഭരിച്ച ഇടത് ഭരണസമിതിക്ക് കഴിയാത്ത കാര്യങ്ങൾ മേയറുടെ നേതൃത്വത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന നേതാവും കരമന വാർഡ് കൗൺസിലറുമായ കമന അജിത് പ്രതികരിച്ചു.

മാലിന്യ പ്രശ്നത്തിൽ അടിയന്തരമായി പരിഹാരമുണ്ടാകുമെന്നത് ഉറപ്പാണ്. ഇതിനുള്ള നടപടി കോർപ്പറേഷൻ ആരംഭിച്ചു. തലസ്ഥാനത്തെ പ്രധാന പ്രശ്നം തെരുവുനായ്ക്കൾ ആയിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായത് എല്ലാവർക്കും അറിയാമല്ലോ. കോർപ്പറേഷൻ പരിധിയിലെ നായ്ക്കളെ ഷെൽറ്ററിലേക്ക് അടയ്ക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും മാറി. മാറാത്തതെല്ലാം മാറും. അത് സൈബർ ഇടങ്ങളിലെ വ്യാജ പ്രചാരണം കൊണ്ട് തടയാനാവില്ല. സ്മാർട്ട്സിറ്റി വഴി വാങ്ങിച്ച ട്രാൻസ്പോർട്ട് ബസുകൾ തന്നിഷ്ടം പോലെ ഓടിക്കൊണ്ടിരുന്നതായിരുന്നു. ഇപ്പോൾ തിരുവനന്തപുരം നഗരസഭയിലെ നിവാസികൾക്ക് ആവശ്യമായ തരത്തിലെ റൂട്ടുകളിലേക്ക് മാറ്റി. ചുരുങ്ങിയ ദിവസത്തിനകത്ത് ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് മാലിന്യ വിഷയത്തെ സംബന്ധിച്ചിടത്തോളം അടിയന്തര നടപടി ഉറപ്പാണ്. 151 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ പരിധിയിലെ വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പൂർണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി മനുഷ്യവിഭവശേഷി കുറച്ചുള്ള സംസ്‌കരണ സംവിധാനമാണിത്. ആദ്യഘട്ടത്തിൽ മാലിന്യം പുനരുപയോഗിച്ച് വരുമാനമുണ്ടാക്കുന്ന അതേ മാതൃകയിലാണ് നടപ്പാക്കുന്നതെന്നും അജിത്ത് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവനും കൊണ്ടോടിയ പ്രതിയെ ഓടിച്ചിട്ട് പിടിക്കുന്ന 'റീൽസ് ഹീറോ'; എസ്ഐ ഷാനവാസിനെ ലക്ഷ്യമിട്ട് വിമർശനങ്ങൾ, പിന്തുണച്ചും വാദങ്ങൾ
സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ