ഷർട്ടിന് പിന്നിൽ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് മർദ്ദനം, 5 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

Published : Jun 26, 2025, 02:36 AM IST
student attacked

Synopsis

ക്ലാസിലിരിക്കുമ്പോൾ ഷർട്ടിനു പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനു ആയിരുന്നു മർദ്ദനം

എഴുമറ്റൂർ:പത്തനംതിട്ട എഴുമറ്റൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പെട്ടി പൊലീസ് കേസെടുത്തു. സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനു പിന്നാലെ വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഴുമറ്റൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റത്.

ക്ലാസിലിരിക്കുമ്പോൾ ഷർട്ടിനു പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനു ആയിരുന്നു മർദ്ദനം. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് 5 സഹപാഠികൾക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസടുത്തത്. വിദ്യാർഥികളെ ഉടൻ ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. സഹപാഠികളുടെ മർദ്ദനത്തിൽ കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു