മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

Published : Nov 22, 2022, 10:47 AM ISTUpdated : Nov 22, 2022, 10:54 AM IST
മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

Synopsis

തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്. 

കൊച്ചി : മൂവാറ്റുപുഴയില്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും