വയനാട്ടിൽ ലഹരിക്കെതിരെ പ്രതിരോധം നീന്തൽ പരിശീലനത്തിലൂടെ

Published : Apr 27, 2025, 07:30 PM IST
വയനാട്ടിൽ ലഹരിക്കെതിരെ പ്രതിരോധം നീന്തൽ പരിശീലനത്തിലൂടെ

Synopsis

അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം

കൽപറ്റ: ലഹരി ഉപയോഗമെന്ന അപകടം കുട്ടികളിലെത്താതിരിക്കാൻ ലക്ഷ്യമിട്ട് വയനാട്ടിൽ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം. അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം. ലഹരിക്കെതിരെ ചേർത്തുപിടിക്കുക ഒപ്പം നിൽക്കുക എന്ന സന്ദേശമാണ് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും ഓടത്തോട് ജീവൻ രക്ഷാസമിതി, തുർക്കി ജീവൻ രക്ഷാസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നീന്തൽ പരിശീലനത്തിൽ നൽകുന്നത്.

പരിശീലനം കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ ബഷീർ ഉദ്ഘാടനം ചെയ്തു. ഫയർ ഓഫീസർ ഷറഫുദ്ദീൻ, സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം അയ്യൂബ് പി കെ. എന്നിവർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബഷീർ. കെ പി നിഷാദ് തുർക്കി ജീവൻ രക്ഷാസമിതി, ഓടത്തോട് ജീവൻ രക്ഷാ സമിതി സെക്രട്ടറി മമ്മി കുഞ്ഞാപ്പ എന്നിവർ നേതൃത്വം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ