പെരുമ്പാവൂരിൽ നിന്ന് മോഷ്ടിച്ച ടാബ്ലറ്റ് കണ്ണൂരിൽ വില്ക്കാൻ ശ്രമം, ചെറിയൊരു സംശയം, കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പൊലീസ് പിടിയിൽ

Published : Jun 14, 2026, 03:43 PM IST
theft arrest

Synopsis

ഇരുമ്പ് വടിയും, മഴക്കോട്ടും ധരിച്ച് എത്തിയ ബാബുവിന്റെ മോഷണ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല

കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനത്തിൽ ബാബു (തീവെട്ടി ബാബു 61) കുറുപ്പംപടി പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ കടയിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും ടാബ്ലറ്റും വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാബു പിടിയിലായത്. പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയുടെ ഷട്ടറിന്റെ താഴ്‌ ഭാഗം പൊളിച്ചാണ് കടയിൽ കയറിയത്. 15000 രൂപയും മൊബൈൽ ഫോണും ടാബ്ലറ്റുമാണ് കടയിൽ നിന്നും മോഷ്ടിച്ചത്. ഇരുമ്പ് വടിയും, മഴക്കോട്ടും ധരിച്ച് എത്തിയ ബാബുവിന്റെ മോഷണ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

കണ്ണൂർ പയ്യോളി സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ ടാബിലുണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പുല്ലുവഴിയിലെ ബേക്കറിയിൽ നിന്ന് മോഷണം പോയതാണിവയെന്ന് കണ്ടെത്തുകയായിരുന്നു. മോഷണ കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു ആഴ്ച മുൻപാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും മുതലാക്കി തട്ടിപ്പ്, ഭയപ്പെടുത്തി ‘പിഴ’ ഈടാക്കുന്നത് 500 രൂപ മുതൽ
നിഷാദിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; ഒഴുക്കിൽപെട്ട മൂന്നുപേർക്ക് രക്ഷനായി ഐസ്ക്രീം കച്ചവടക്കാരൻ