നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിൽ നാട്; എസ്എംഎ രോഗ ബാധിതനായതിനാൽ തെങ്ങ് വീണപ്പോൾ പെട്ടെന്ന് ഓടിമാറാനായില്ല

Published : Dec 01, 2024, 09:54 AM IST
നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിൽ നാട്; എസ്എംഎ രോഗ ബാധിതനായതിനാൽ തെങ്ങ് വീണപ്പോൾ പെട്ടെന്ന് ഓടിമാറാനായില്ല

Synopsis

കണ്ണൂർ കക്കാടപ്പുറം മുട്ടത്ത് 10 വയസ്സുകാരൻ തെങ്ങ് വീണു മരിച്ചതിന്‍റെ ഞെട്ടിലിൽ നാട്. സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതനായ നിസാലിന് പെട്ടെന്ന് ഓടി മാറാൻ കഴിയാഞ്ഞതാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയത്.

കണ്ണൂര്‍: കണ്ണൂർ കക്കാടപ്പുറം മുട്ടത്ത് 10 വയസ്സുകാരൻ തെങ്ങ് വീണു മരിച്ചതിന്‍റെ ഞെട്ടിലിലാണ് നാട്. സമീറ- മൻസൂർ ദമ്പതികളുടെ മൂന്നാമത്തെ മകൻ നിസാൽ ആണ് ഇന്നലെ മരിച്ചത്. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗബാധിതനായ നിസാലിന് പെട്ടെന്ന് ഓടി മാറാൻ കഴിയാഞ്ഞതാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയത്. കുട്ടികള്‍ പറമ്പിനോട് ചേര്‍ന്നുള്ള വഴിയിലാണ് നിന്നിരുന്നത്. ഇതിന് എതിര്‍വശത്തേക്കാണ് തെങ്ങ് മറിച്ചിട്ടിരുന്നതെന്നും എന്നാൽ ഒരു തെങ്ങ് മാത്രം കുട്ടികള്‍ നിന്ന ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.

അങ്ങോട്ടേയ്ക്കാണ് ഉന്തിയതെങ്കിലും ജെസിബിയുടെ കൈ സ്ലിപ്പായി പിന്നിലേക്ക് തെങ്ങ് വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ കുട്ടികള്‍ ആദ്യം വന്നു നിന്നപ്പോള്‍ എല്ലാവരെയും താൻ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വസ്ത്രം മാറാൻ വീട്ടിൽ പോയ സമയത്ത് കുട്ടികള്‍ വീണ്ടും അവിടെ എത്തുകയായിരുന്നു. അപ്പോള്‍ ജെസിബി ഓപ്പറേറ്റര്‍ അല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. തെങ്ങ് വീഴുന്നത് കണ്ട് മറ്റു കുട്ടികള്‍ ഓടിമാറിയെങ്കിലും നിസാലിന് പെട്ടെന്ന് മാറാനായില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.

നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴളും മുട്ടം നിവാസികള്‍. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദാരുണ അപകടമുണ്ടായത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്. വീട് നിര്‍മിക്കുന്നതിനായി പറമ്പിലെ തെങ്ങുകള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടയിൽ ഒരു തെങ്ങ് ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാൽ. മൻസൂര്‍-സമീറ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികളും എസ്എംഎ രോഗ ബാധിതരാണെന്നും നിസാൽ ഉള്‍പ്പെടെയുള്ള ഇവരുടെ ചികിത്സക്കായി ചികിത്സ കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ചിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. നിസാലിന്‍റെ മരണത്തിന്‍റെ ഒരു നാട് മുഴുവൻ കണ്ണീരണിയുകയാണ്. 

തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

'അമ്മേ ഓടി വാ.. തീ കത്തുന്നെന്ന് പറഞ്ഞു'; ആക്രി ഗോഡൗൺ തീപിടിത്തത്തിൽ സരസ്വതിയുടെ വീടും പൂർണമായി കത്തിനശിച്ചു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി