ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ താഴേക്ക് മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

Published : May 15, 2024, 06:49 PM IST
ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ താഴേക്ക്  മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

Synopsis

എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു

കോട്ടയം: ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ  ഇൻസാ മറിയം (1) ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്.

എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു.അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു മരിച്ചു. അപകടത്തില്‍ പരിക്കേറ്റ  ഇർഷാദ്(34) ഷിനിജ(30) നാലുവയസുകരിയായ മൂത്ത മകൾ നൈറ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

മോട്ടോർ വാഹന വകുപ്പും മന്ത്രിയും അയഞ്ഞു, പരിഷ്കരണത്തിൽ വിട്ടുവീഴ്ച; ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു

 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു