പകല്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങും, രാത്രി മോഷണം; 'വാട്ടർ മീറ്റർ കബീര്‍' പിടിയില്‍

Published : Jul 20, 2023, 01:14 AM IST
പകല്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങും, രാത്രി മോഷണം; 'വാട്ടർ മീറ്റർ കബീര്‍' പിടിയില്‍

Synopsis

സംഭവദിവസം വൈകിട്ട് താമരശ്ശേരി എത്തിയ ഇയാൾ റോഡ് സൈഡിൽ ഗേറ്റ് താഴിട്ടു പൂട്ടിയതും പകൽ പുറത്ത് ലൈറ്റ് ഇട്ട് വെച്ചതും കണ്ടാണ് രാത്രിയിൽ തിരിച്ചെത്തി കളവ് നടത്തിയത്.   

കോഴിക്കോട്: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന വാട്ടർ മീറ്റർ കബീറിനെ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമിയുടെ മേൽനോട്ടത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം ജൂൺ 24-നാണ് വീട് പൂട്ടി വയനാട്ടിൽ പോയ പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ നിന്നും എട്ടര പവൻ സ്വർണ്ണാഭരണങ്ങളും രണ്ടു വാച്ചുകളും ആയിരം രൂപയും ഇയാൾ കവർന്നത്. വീടിന്റെ പിൻവശം വർക്ക് ഏരിയയുടെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അലമാര പൊളിച്ചായിരുന്നു മോഷണം. വീട്ടിലെ സി.സി.ടി.വി. ഹാർഡ് ഡിസ്‌കും ഇയാൾ കൊണ്ട് പോയിരുന്നു   ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും കിടന്നുറങ്ങി  രാത്രി കളവ് നടത്തുന്നതാണ് ഇയാളുടെ രീതി. സംഭവദിവസം വൈകിട്ട് താമരശ്ശേരി എത്തിയ ഇയാൾ റോഡ് സൈഡിൽ ഗേറ്റ് താഴിട്ടു പൂട്ടിയതും പകൽ പുറത്ത് ലൈറ്റ് ഇട്ട് വെച്ചതും കണ്ടാണ് രാത്രിയിൽ തിരിച്ചെത്തി കളവ് നടത്തിയത്.   

സ്വർണ്ണാഭരണം വിറ്റ നാല്‍പതിനായിരം രൂപ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. ചെറുപ്പത്തിൽ സ്ഥിരമായി വാട്ടർ മീറ്റർ
കളവ് നടത്തിയതിൽ നിന്നാണ് ഇയാൾക്ക് വാട്ടർ മീറ്റർ കബീർ എന്ന് പേര് വന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ്.

താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സത്യനാഥൻ, സ്‍പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, എസ്.സി.പി.ഒ.  ജയരാജൻ.എൻ എം, ജിനീഷ്.പി.പി,  താമരശ്ശേരി എസ്.ഐമാരായ അബ്ദുൽ റസാഖ് വി.കെ, എ.എസ്.ഐ.  ശ്രീജിത്ത്‌ എസ്.ഡി, ടെലി കമ്മ്യൂണിക്കേഷൻ എസ്.ഐ നൗഷാദ്. ടി, എസ്.സി.പി.ഒ. പ്രവീൺ.എം.ജി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Read also:  തൂക്കുകയർ മുന്നിൽ കണ്ടു, ഉമ്മൻ ചാണ്ടി നീട്ടിയ കരങ്ങളിൽ പിടിച്ചുകയറിയ ജീവിതം: പ്രവാസിയുടെ അനുഭവം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി