
മാന്നാർ: ആലപ്പുഴ ചെന്നിത്തല കല്ലുമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപമുള്ള മരം ഒടിഞ്ഞു വീണതിനെ തുടർന്ന് മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇവിടെ ബസ് കയറാനായി കാത്തുനിന്നിരുന്ന നിരവധി യാത്രക്കാർ ഓടിമാറിയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഭാഗികമായ നാശനഷ്ടം ഉണ്ടായി.
ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു മരം ഒടിഞ്ഞുവീണത്. വിവരം ലഭിച്ചത് അനുസരിച്ച് മാവേലിക്കരയിൽ നിന്നുമെത്തിയ അഗ്നിശമന സേന, റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യവുമായി നിരവധി പരാതികൾ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നൽകിയിട്ടും ഇത്രയും നാള്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam