പണം കടം നൽകാത്തതിന്റെ വിരോധം, വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു; മൂന്നുപേർ പിടിയിൽ

Published : Aug 27, 2026, 01:39 AM IST
thiruvananthapuram iphone theft

Synopsis

തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പൊലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കിടപ്പിലായ യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐ ഫോൺ കവർന്ന മൂന്ന് പേരാണ് പിടിയിലായത്.

തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പൊലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ലിബിൻ പോക്സോ ഉൾപ്പെടെ 5 കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്. വീട്ടിൽ നിന്നും ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോട് വെച്ച് നരുവാമൂട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോ‌ടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ
കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി; വളർത്തിയത് ആര്? ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ്