Asianet News MalayalamAsianet News Malayalam

നമ്പർപ്ലേറ്റില്ല, കൈകാണിച്ചാൽ നിർത്തില്ല; ഏറെക്കാലം വലച്ച ഫ്രീക്കൻ ബൈക്കുകൾക്ക് ഒടുവിൽ പൂട്ട് 

പിടികൂടിയ ഇരുവാഹനങ്ങളിലെയും ഉടമസ്ഥരെ വിളിച്ചുവരുത്തി രൂപമാറ്റംവരുത്തിയത്​ പുനഃസ്ഥാപിച്ചും കനത്തപിഴ ചുമത്തിയശേഷമാണ്​ വിട്ടയച്ചത്​.

RTO seized modified bikes
Author
Alappuzha, First Published Jul 15, 2022, 4:51 PM IST

ആലപ്പുഴ: രൂപമാറ്റംവരുത്തി നിരത്തുകളിൽ പാഞ്ഞ രണ്ട്​ ആഡംബര ബൈക്കുകൾ എൻഫോഴ്​സ്​മെന്‍റ്​ ആർടിഒ പിടികൂടി. അമിതവേഗതക്കൊപ്പം സുരക്ഷസംവിധാനങ്ങൾ ​അഴിച്ചുമാറ്റിയ കെടിഎം ഡ്യൂക്ക്​ 390, 250 മോഡലുകൾ ബൈക്കുകളാണ്​ പിടികൂടിയത്​. എൻഫോഴ്​സ്​മെന്‍റ്​ ആർടിഒ എ സി ആന്‍റണിയുടെ നിർദേശപ്രകാരം ‘ഓപറേഷൻ റേസ്​’ പദ്ധതിയുടെ ഭാഗമായി​ നടത്തിയ പരിശോധനക്കൊടുവിൽ ആലപ്പുഴ ടൗണിൽനിന്നാണ്​ ഇവ പിടികൂടിയത്​. 

പരിശോധനക്കിടെ കൈകാണിച്ചാൽപോലും നിർത്താതെപായുന്ന ബൈക്കുകളിലെ നമ്പർപ്ലേറ്റുകൾ മടക്കിയും അഴിച്ചുവെച്ചുമാണ്​ ഇവർ ഓടിക്കുന്നത്​. ഇതിനാൽ ഫോട്ടോയെടുത്താൽപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്​. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഗ്​ഗാർഡ്​ എന്നിവയും അഴിച്ചുമാറ്റിയിരുന്നതായി കണ്ടെത്തി. വാഹനങ്ങൾ വാങ്ങുമ്പോഴുള്ള മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ്​ നിരത്തിലൂടെ പാഞ്ഞിരുന്നത്​.

പിടികൂടിയ ഇരുവാഹനങ്ങളിലെയും ഉടമസ്ഥരെ വിളിച്ചുവരുത്തി രൂപമാറ്റംവരുത്തിയത്​ പുനഃസ്ഥാപിച്ചും കനത്തപിഴ ചുമത്തിയശേഷമാണ്​ വിട്ടയച്ചത്​. പരിശോധനക്ക്​ ​ഇൻ​ഫോഴ്​സ്​മെന്‍റ്​ മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്​ടർ ജിൻസർ സേവ്യർ പോൾ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടമാരായ എ. നജീബ്​, എ. വരുൺ എന്നിവർ നേതൃത്വം നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios