കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Published : Jul 27, 2023, 12:29 AM IST
കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Synopsis

കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു.

മാന്നാർ: കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. മാന്നാറിൽ നിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്നു.

കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത്. മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. 

സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജി.സുനിൽ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ.ശരത്, എസ്.അനീഷ്, ബി.അർജ്ജുൻ ചന്ദ്ര, അരുൺ ജി.നാഥ്, പ്രമോദ് കുമാർ, എം.കെ സുനിൽ കുമാർ, കെ.പി പുഷ്പരാജൻ, അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read also:  സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി