ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Published : Mar 19, 2025, 06:46 PM IST
ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Synopsis

ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്. ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. വാഹനത്തിൻ്റെ മുന്നിലുണ്ടായിരുന്ന ഡ്രൈവർ, എഞ്ചിനീയർ എന്നിവർക്ക് നിസാര പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം