മൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ചു; യാത്രക്കാരൻ്റെ തലയിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

Published : Jul 31, 2025, 04:51 PM IST
accident

Synopsis

ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്.

ഇടുക്കി: മൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരിച്ചത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറും, ടോറസ് ലോറിയും അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിലുണ്ടായിരുന്ന വെള്ളൂർകുന്നം മാരിയിൽ ജയൻ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും ചേർന്ന് അപകട സ്ഥലത്തെത്തി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം