
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം സ്വദേശിയായ രണ്ടാനച്ഛന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ 56 കാരനെയാണ് പീച്ചി പോലീസ് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
17 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളുള്ള സ്ത്രീ ഇയാളെ വിവാഹം ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂന്നു മക്കളില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഭാര്യയും പെണ്‍കുട്ടികളുടെ അമ്മയുമായ സ്ത്രീ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് റബര്‍ തോട്ടത്തില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മുമ്പും ഇയാളുടെ ഭാഗത്തുനിന്ന് പെണ്‍കുട്ടിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് കുട്ടി മറ്റാരോടും വിവരം പറഞ്ഞിരുന്നില്ല. അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ. ജയേഷ്, സി.പി.ഒമാരായ മഹേഷ് ചാക്കോ, കിരണ്‍ വി.കെ, സൗമ്യ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Read more: 'ചലാൻ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികൾക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി!
അതേസമയം, വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു മണിയോടെ ആണ് കേസിനാസ്പദമായ സംഭവമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ് തിരികെ എത്തിയ രക്ഷിതാക്കൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തിങ്കളാഴ്ച രാത്രി തന്നെ രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം എന്ന് രാത്രി തന്നെ കേസെടുത്ത അന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടി നൽകിയ മൊഴിയിൽ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam