
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബീവറേജ് ഔട്ട്ലെറ്റിലെ ക്രൂര മർദ്ദനത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.വിഷ്ണു, അനു രാജ് എന്നിവരാണ് അറസ്റ്റിൽ ആയത്. സംഭവത്തിൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ഇന്നലെ രാത്രിയോടെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് രണ്ടു പ്രതികളുടെ അറസ്റ്റ്. കേസിൽ ആകെയുള്ളത് 5 പ്രതികളാണ്. തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിനിടെ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനമേറ്റിരുന്നു. ലഹരിക്കടിമപ്പെട്ട യുവാക്കളായ ഗുണ്ടാസംഘമാണ് വയോധികനെ മർദിച്ച് അവശനാക്കിയത്. മദ്യം വാങ്ങാനെത്തിയ നിരവധിപേർ നോക്കിനിൽക്കെയായിരുന്നു ഈ ആക്രമണം. എന്നാൽ, അക്രമികളെ ഭയന്ന് ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി പണം ആവശ്യപ്പെടുന്നതും, ഇത് നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam