ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു

Published : Sep 13, 2022, 05:54 AM IST
 ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി  മരിച്ചു

Synopsis

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

കോഴിക്കോട്:  കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

താമരശ്ശേരി  കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക്  താമസിക്കുന്ന  രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി  കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു  യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്.

റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റി. യദുകൃഷ്ണന്റെ മാതാവ് സവിത . സഹോദരി : ഗീതു കൃഷ്ണ പൗലോസിന്റെ മാതാവ് മേരി. സഹോദരങ്ങൾ : ശ്യാം , അൽഫോൺസ , കാതറിൻ , തെരേസ , മരിയ

കോഴിക്കോട് തെരുവുനായ ആക്രമണം; സ്കൂൾ ബസ്സ് ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ