Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CPM branch secretary attacked in Thiruvananthapuram
Author
First Published Sep 12, 2022, 10:55 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോത്തൻകോട് പൊലീസ് പറഞ്ഞു. 

കായംകുളം ആശുപത്രിയിലെ ഏറ്റുമുട്ടൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾക്കും മറ്റ് അഞ്ചുപേർക്കുമെതിരെ ജാമ്യമില്ലാ കേസ്

കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍  ഏറ്റുമുട്ടിയ സംഭവത്തിലെ മുഖ്യമപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കൾ. ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറിയുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ,  എന്നിവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു. മറ്റ് അഞ്ചുപേരെയും പ്രതികളാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി.ഇതില്  പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.  പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു.  

ഡോക്ടറുടെ കാബിനിൽ  എത്തിയ സംഘം  ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിടിവി ദ്യശ്യങ്ങളും  ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്.  സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. 

അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻറ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തുകയായിരുന്നു

Follow Us:
Download App:
  • android
  • ios