കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

Published : Apr 12, 2025, 06:48 PM IST
 കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

Synopsis

ഇടുക്കിയിൽ നിന്നുള്ള ആറംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. കുളിയ്ക്കാനിറങ്ങിയപ്പോൾ രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു.

കൊച്ചി: മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം സമീപം കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെയും കണ്ടെത്തി. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടുക്കിയിൽ നിന്നുള്ള ആറംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. കുളിയ്ക്കാനിറങ്ങിയപ്പോൾ രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കളമശ്ശേരി ചക്യാടം പുഴയിലേക്ക് ഇടുക്കിയിൽ നിന്നുള്ള സംഘം എത്തുന്നത്. കുളിക്കുന്നതിനിടയിൽ രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞാണ് മുങ്ങിപ്പോയവരെ കണ്ടെത്തിയത്. എന്നാൽ ഇവരുടെ ആരോ​ഗ്യവിവരങ്ങൾ ലഭ്യമായിട്ടില്ല. 

'ഒരു ചെറിയ കുസൃതി', പെണ്‍ സുഹൃത്തിനെ പെട്ടിയിലാക്കി ഹോസ്റ്റലിലേക്ക് കടത്തി; പിടിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു