ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ച സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍

Published : Mar 04, 2022, 09:47 PM IST
ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ച സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍

Synopsis

തിരുവല്ലയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതി മാല പൊട്ടിക്കാനെത്തിയത്. മോഷ്ടിച്ച മാല സുഹൃത്ത് വഴി വിറ്റ് പണമാക്കുകയാണ് പതിവ്.

ഹരിപ്പാട്: ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ നാലര പവന്റെ മാല കവർന്ന (Chain snatching) കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ കോയാമോൻ (ഫിറോസ് -35), പുളിങ്കുന്ന് കായൽപുറം പാലപാത്ര വീട്ടിൽ ബാബുരാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിയോടുകൂടി രാമപുരം ഇടശ്ശേരി വീട്ടിൽ കമലമ്മ (70) ചെറുമകനോടൊപ്പം രാമപുരം ക്ഷേത്രത്തിലേക്ക് പോകും വഴി ബൈക്കിലെത്തി കോയമോൻ വിദഗ്ധമായി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. 

തിരുവല്ലയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് 18ന് പുലർച്ചെ കോയമോന്‍ രാമപുരത്ത് എത്തിയത്. അതിനുശേഷം ബൈക്ക് തോട്ടപ്പള്ളിയിൽ ഉപേക്ഷിക്കുകയും പിന്നീട് പ്രതിയുടെ സുഹൃത്തായ ബാബുരാജ് എത്തി ബൈക്ക് കൊണ്ടുപോവുകയും തണ്ണീർമുക്കത്ത് ടൂവീലർ വർക്ക് ഷോപ്പിൽ പെയിന്റ് ചെയ്യുന്നതിനായി ഏൽപ്പിച്ചിരിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം വിൽക്കുന്നത് ബാബുരാജ് ആയിരുന്നു. പുളിങ്കുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചത്തിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബാബുരാജ്. 

സ്വർണം വിട്ടുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവ്. കോയമോൻ ഇപ്പോൾ കരൂരിൽ വാടക വീട്ടിലാണ് താമസം. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നിർദ്ദേശനുസരണം കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ സുധിലാലിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. 

കരീലകുളങ്ങര സബ് ഇൻസ്പെക്ടർ ഷഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ, ഇയാസ്, ഷാജഹാൻ, നിഷാദ്, ദീപക്, വിഷ്ണു, അനീഷ്, സജീവ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി