വിരാജ്പേട്ട്-കണ്ണൂർ ബസിൽ ഉടമയില്ലാത്ത ബാ​ഗ്, പരിശോധിച്ചപ്പോൾ 150 തോക്കിൻതിരകൾ, ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചു 

Published : Mar 28, 2025, 08:34 AM IST
വിരാജ്പേട്ട്-കണ്ണൂർ ബസിൽ ഉടമയില്ലാത്ത ബാ​ഗ്, പരിശോധിച്ചപ്പോൾ 150 തോക്കിൻതിരകൾ, ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചു 

Synopsis

നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് തിരകൾ. നായാട്ടുസംഘങ്ങൾക്ക് വേണ്ടി കൊണ്ടുവന്നതാണോ എന്ന് സംശയിക്കുന്നു. എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു

കണ്ണൂർ: കൂട്ടുപുഴയിൽ സ്വകാര്യ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ബസിലെ യാത്രക്കാരനായ ഉളിക്കൽ സ്വദേശിയെയാണ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുടക് ജില്ലയിലെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇന്നലെ വൈകിട്ട് തിരകൾ കണ്ടെത്തിയത്. കസ്റ്റഡിയിൽ ഉള്ളയാൾ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശിച്ചു.

നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് തിരകൾ. നായാട്ടുസംഘങ്ങൾക്ക് വേണ്ടി കൊണ്ടുവന്നതാണോ എന്ന് സംശയിക്കുന്നു. എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പൊലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി. ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ