ഗുരുവായൂരിൽ വാഹനപൂജ, സ്റ്റാര്‍ട്ട് ചെയ്ത കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു; കാറിനും കേടുപാടുകൾ

Published : Jan 12, 2026, 12:54 PM IST
guruvayur temple car

Synopsis

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ പുതിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റിലിടിച്ച് തകര്‍ത്തു. കോഴിക്കോട് സ്വദേശികളുടേതായിരുന്നു കാര്‍. തിരക്ക് കാരണം വാഹനപൂജയ്ക്ക് വലിയ നിര അനുഭവപ്പെടുകയും ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തിരുന്നു.

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു. ഇന്നലെ ആണ് സംഭവം.

ഞാറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇരു ചക്രവാഹനങ്ങളും കാറും ബസും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേ നടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ടെമ്പിള്‍ പൊലീസ് നിർദ്ദേശത്താൽ റോഡിലെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി. പിന്നീട് ഊഴപ്രകാരമാണ് വാഹനങ്ങള്‍ പൂജ നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ഹോട്ടല്‍ ജീവനക്കാരന് 53 വര്‍ഷം കഠിന തടവ്; 2.10 ലക്ഷം രൂപ പിഴ
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കാം, അന്താരാഷ്ട്ര വിപണി കീഴടക്കാം; കുസാറ്റ് ഗവേഷകരുടെ പുത്തൻ സാങ്കേതികവിദ്യ