സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Published : Oct 06, 2021, 10:48 PM IST
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Synopsis

ജാഗ്രതാ സമിതികള്‍ സംബന്ധിച്ച് വാര്‍ഡുകള്‍ തോറും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇതുവഴി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

കോഴിക്കോട്: വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ശക്തമാക്കി താഴെത്തട്ടില്‍ നിന്നുതന്നെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വനിതാ കമ്മീഷന്‍ മേഖലാ ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

Read More: കേരളത്തിൽ നിന്ന് ചക്ക മുതൽ ജാതിക്ക വരെ ഓസ്ട്രേലിയയിലേക്ക്, ആദ്യ കയറ്റുമതി എപിഇഡിഎ ഫ്ലാഗ് ഓഫ് ചെയ്തു

ജാഗ്രതാ സമിതികള്‍ സംബന്ധിച്ച് വാര്‍ഡുകള്‍ തോറും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഇതുവഴി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. പഞ്ചായത്ത് തലത്തില്‍ കൗണ്‍സലിങ് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഡ്വ. പി സതീദേവിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More: കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു, പിടിച്ചെടുത്തത് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി