Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിന്ന് ചക്ക മുതൽ ജാതിക്ക വരെ ഓസ്ട്രേലിയയിലേക്ക്, ആദ്യ കയറ്റുമതി എപിഇഡിഎ ഫ്ലാഗ് ഓഫ് ചെയ്തു

തൃശ്ശൂരിലുള്ള കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത, പോഷക സമ്പുഷ്ട ഉത്പന്നങ്ങളാണ് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കയറ്റി അയക്കുന്നത്.

The first exports from Kerala to Australia, from jack fruit to nutmeg, were flagged off by APEDA
Author
Thrissur, First Published Oct 6, 2021, 7:46 PM IST

തൃശൂർ: കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ചക്ക(Jack Fruit) , പാഷൻ ഫ്രൂട്ട് (Passion Fruit) , ജാതിക്ക (Nutmeg) എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ആദ്യ കയറ്റുമതി (Export) എപിഇഡിഎ (APED) ഫ്ലാഗ് ഓഫ് ചെയ്തു. തൃശ്ശൂരിലുള്ള കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക എന്നിവയിൽ നിന്നുള്ള വിവിധ മൂല്യവർദ്ധിത, പോഷക സമ്പുഷ്ട ഉത്പന്നങ്ങളാണ് ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കയറ്റി അയക്കുന്നത്. അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയാണ് കയറ്റുമതിക്ക് സൗകര്യമൊരുക്കിയത്. 

ഈ ഉത്പന്നങ്ങൾ ഒരു വർഷത്തിൽ കൂടുതൽ കേടുകൂടാതെയിരിക്കും. 2021-22 ഓടെ 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച ലക്ഷ്യത്തിന്റെ ഭാഗമായി മൂല്യവർദ്ധിത, ആരോഗ്യ ഉത്പന്നങ്ങളുടെ കയറ്റുമതി എപിഇഡിഎ പ്രോത്സാഹിപ്പിച്ചു വരികയാണ്. ഇന്നലെ നടന്ന വെർച്വൽ ഫ്ലാഗ് ഓഫ് ചടങ്ങിൽ എപിഇഡിഎ ചെയർമാൻ ഡോ. എം. അങ്കമുത്തു, കേരള കൃഷി ഡയറക്ടർ, ശ്രീ ടി വി സുഭാഷ്, എപിഇഡിഎയിലെ മറ്റ് ഉദ്യോഗസ്ഥർ, കയറ്റുമതി, ഇറക്കുമതി മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios