'വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കണം': ശബ്‌ദസന്ദേശം വൈറൽ; കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു

Published : Feb 16, 2024, 06:52 PM ISTUpdated : Feb 16, 2024, 06:54 PM IST
'വയനാട് കത്തിക്കണം, എല്ലാവരും ഒരുങ്ങിയിരിക്കണം': ശബ്‌ദസന്ദേശം വൈറൽ; കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തു

Synopsis

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോളിന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെയാണ് ശബ്ദസന്ദേശം പ്രചരിച്ചത്

കൽപ്പറ്റ: വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു. കുറുവാ ദ്വീപ് റോഡിലെ വനമേഖലയില്‍ ചെറിയമലയിൽ വി.എസ്.എസ് ജീവനക്കാരന്‍ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പോലീസ് കാലാപ ആഹ്വാനത്തിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.എയര്‍ ആംബുലന്‍സ് മാറ്റി രോഗിയെ രണ്ടാമതും എമര്‍ജന്‍സി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

'വയനാട്ടിൽ മനുഷ്യ ജീവന് വിലയില്ലേ? വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു', പോളിന്‍റെ മകൾ

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്