
നിലമ്പൂർ: മലപ്പുറത്ത് എടക്കോട് വനമേഖലയോടു ചേർന്നുള്ള പറമ്പിലെ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി. നിലമ്പൂർ മമ്പാട് കരക്കാട്ടുമണ്ണ പൈക്കാടൻ റസാഖിന്റെ പറമ്പിലെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്. ഫോറസ്റ്റിനോട് ചേർന്ന റബർ തോട്ടത്തിലെ കിണറിലാണ് ആന വീണത്. ജെസിബി എത്തിച്ച് വഴി നിർമിച്ചാണ് ആനയെ കര കയറ്റിയത്. ആന കാട്ടിലേക്കു കയറിപ്പോയി.
കിണറിൽ നിന്നും കരകയറ്റിയ കാട്ടാനക്ക് കാര്യമായ പരുക്കില്ലെന്നും കാടുകയറിയെന്നും നിലമ്പൂർ ഡിഎഫ്ഒ അശ്വിൻ കുമാർ ഐഎഫ്എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പടക്കം പൊട്ടിച്ചാണ് ആനയെ കാട് കയറ്റിയത്. കിണറിന് ആഴം കുറവായതു കൊണ്ടാണ് ആനയെ വേഗത്തില്‍ കരയ്ക്ക് കയറ്റാനായത്. ആന കിണറ്റില്‍ വീണതറിഞ്ഞതിന് മൂന്ന് മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്താനായെന്ന് ഡിഎഫ്ഒ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam